എക്സ് (സോഷ്യൽ നെറ്റ്‌വർക്ക്)
എക്സ് എന്നത് അതിന്റെ ഉപയോക്താക്കൾക്ക് സൗജന്യമായി ട്വീറ്റ്‌സ് എന്നു വിളിക്കപ്പെടുന്ന മൊബൈൽ ഹ്രസ്വസന്ദേശങ്ങളുടെയത്ര ചെറിയ വാക്കുകളിലൂടെയുള്ള വിവരം പങ്കുവെയ്ക്കാനുള്ളതും മറ്റു ഉപയോക്താക്കൾ അപ്‌ഡേറ്റ് ചെയ്ത സന്ദേശങ്ങൾ വായിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റ് ആണ്. 2006-ൽ ജാക്ക് ഡോസേ ആണ് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി ട്വിറ്റർ എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. നിങ്ങളിപ്പോൾ ചെയ്യുന്നതെന്താണെന്ന് സുഹൃത്തുക്കളെ അറിയിക്കുക എന്ന ശൈലിയാണ് ട്വിറ്റർ. ഇതിൽ നാം ഉപയോഗിക്കുന്ന 280 അക്ഷരങ്ങൾ ഉള്ള ആശയത്തെ ട്വീറ്റ്‌സ് (tweets) എന്ന് വിളിക്കുന്നു.280 അക്ഷരങ്ങളിൽ കൂടുതൽ ഉപയോഗിക്കാൻ പറ്റില്ല എന്നതാണ് ട്വിറ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത. എസ്.എം.എസ്. ഉപയോഗിച്ചും ട്വിറ്റർ വെബ്‌സൈറ്റിലേക്ക് സന്ദേശങ്ങൾ അയക്കുന്നതിനു സാധിക്കും.